അബുദാബി: പൊതുസ്ഥലങ്ങളിൽ പാട്ട് വെക്കുന്നതിന് ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ച് യുഎഇ. സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, വിമാനം, ജിം എന്നിവടങ്ങൾക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും. അടുത്ത ഡിസംബർ മുതൽ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു.

To advertise here,

എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ രണ്ട് ഏജൻസികളാണ് ലൈസൻസ് ഫീസ് ശേഖരിക്കാനായി ഉണ്ടാകുക. വാർഷിക ലൈസൻസാണ് നൽകുക. ഓരോ മേഖലകൾക്കുമുള്ള ഫീസ് നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും പരിപാടികൾ, വ്യക്തിപരമായ പരിപാടികൾ, വാണിജ്യാവശ്യത്തിന് അല്ലാത്ത പരിപാടികൾ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്.