ദുബായ്: എട്ടര മണിക്കൂറില്‍ 54 വെബ്‌സൈറ്റ് ഒരുക്കുക, അത് ലോകശ്രദ്ധയാകര്‍ഷിക്കുക. നേട്ടം കൈവരിച്ചത് ഒരു മലയാളിയാണ്. പ്രവാസത്തിന്റെ തണലില്‍ യുഎഇക്കുവേണ്ടി സമര്‍പ്പിച്ച ആദരംകൂടിയാണിത്. യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് കാസര്‍കോട് വിദ്യാനഗര്‍ കോപ്പ സ്വദേശിയായ മുഹമ്മദ് സബിര്‍ (32) ഈ ശ്രദ്ധേയമായ സാങ്കേതിക നേട്ടം കൈവരിച്ചത്.
യുഎഇയുടെ 54 വര്‍ഷത്തെ വളര്‍ച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തില്‍ 'ഒരു വര്‍ഷം ഒരു വെബ്സൈറ്റ്' എന്ന ആശയത്തിലാണ് പദ്ധതി നടപ്പാക്കിയത്. രണ്ട് പേജാണ് ഓരോ വെബ്‌സൈറ്റിലുമുള്ളത്. അതില്‍ രാജ്യത്തിന്റെ ചരിത്രം മുതല്‍ യുഎഇയെ സമഗ്രമായി ലോകത്തിന് പരിചയപ്പെടുത്തുന്ന എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് യുഎഇയെ ഒറ്റനോട്ടത്തിലറിയാന്‍ സംരംഭം ഒരുക്കിയതെന്ന് മുഹമ്മദ് സബിര്‍ പറയുന്നു.
ദേശീയദിനത്തില്‍ ഓരോരുത്തരും അവര്‍ക്കാവുന്ന വിധത്തിലാണ് രാജ്യത്തിന് ആദരം ഒരുക്കിയത്. തനിക്കും വ്യത്യസ്തമായി എന്തുചെയ്യാമെന്ന ചിന്തയില്‍നിന്നായിരുന്നു വെബ്‌സൈറ്റുകളുടെ പിറവി. 54 വെബ്സൈറ്റുകള്‍ 54 വര്‍ഷങ്ങളോടുള്ള ആദരവാണ്. എട്ടര മണക്കൂര്‍ നേരത്തെ അധ്വാനം വീഡിയോയാക്കി പകര്‍ത്തിയിട്ടുണ്ട്. ഈ ശ്രമം ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടണമെന്നാണ് ആഗ്രഹമെന്നും സബിര്‍ പറഞ്ഞു. വിവിധ ലോക റെക്കോര്‍ഡുകള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡാണ് ലക്ഷ്യം.
കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, കലാംസ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്‍ഫ്ളുവന്‍സര്‍ വേള്‍ഡ് റെക്കോര്‍ഡ്, അമേരിക്കന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിറെക് വേള്‍ഡ് റെക്കോര്‍ഡ്, ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മാജിക് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവ ഇതിനകം നേടി.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയയാളാണ് മുഹമ്മദ് സബിര്‍. രണ്ട് വര്‍ഷം മുന്‍പാണ് യുഎഇയിലെത്തിയത്. വെബ്സൈറ്റ് ഡിസൈനിംഗില്‍ സജീവമാണ്.
Content Highlights: Malayali Technologist Creates 54 Websites in 8.5 Hours, Honoring UAE's 54th National Day
Published: 13 Dec 2025, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented