ദുബായ്: മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവെച്ചായിരുന്നു ലുലു വാക്കത്തോൺ. 128-ലധികം രാജ്യങ്ങളിൽനിന്നായി 36,000-ലേറെ പേരുടെ റെക്കോർഡ് പങ്കാളിത്തമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്.
മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നിർവ്വഹിച്ചു. കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യംനൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജനപങ്കാളിത്വം ശ്രദ്ധേയമാണെന്ന് ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശംകൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
യുഎഇ മുന്നോട്ടുവെക്കുന്ന മികച്ച ജീവിതശൈലി സന്ദേശങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു വാക്കത്തോൺ എന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ വ്യക്തമാക്കി. മികച്ച ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും സുസ്ഥിതരതയുടെയും സന്ദേശം എടുത്തുകാട്ടുന്നതാണ് ലുലു വാക്കത്തോൺ എന്ന് ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ വ്യക്തമാക്കി.
സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാസ്റ്റർ കാർഡ് റീട്ടെയിൽ ആൻഡ് കൊമേഴ്സ് സീനിയർ വൈസ് പ്രസിഡൻ്റ് ഒമോക്കെ അഡെബാൻജോ, ലുലു സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ് തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: LuLu Walkathon 2026 Creates Purple Spectacle in Dubai, Championing Health & Sustainability
Published: 08 Feb 2026, 03:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented