
ദുബായ്: വേനലവധിക്ക് മുന്നോടിയായി ഏറ്റവും മികച്ച ഓഫറുകളുമായി 'സമ്മര്‍ വിത്ത് ലുലു' ക്യാംപയിന് യുഎഇയില്‍ തുടക്കമായി. ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. ബയിംഗ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് മാനേജര്‍ മാര്‍ട്ടിന്‍ വില്യം, ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ജനറല്‍ മാനേജര്‍ നവനീത് സുധാകരന്‍, തനിഷ്‌ക് മേധാവി ആദിത്യ സിംഗ്, ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രോസറി, നട്‌സ്, ഡ്രൈ ഫ്രൂട്‌സ്, ചോക്ലേറ്റ്, ട്രാവല്‍ ആക്‌സസറീസ്, ഫാഷന്‍ ഉത്പന്നങ്ങള്‍, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സണ്‍ഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കായി ഫ്രീ സമ്മര്‍ ക്യാംപയിന്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
വേനലവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ബാഗുകള്‍, ലഗേജ് ട്രാവല്‍ ആക്‌സസറീസ് തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഇതിനായി ഹോളിഡേ സേവേഴ്‌സ്, ട്രാവല്‍ ഫെസ്റ്റ്, സീസണ്‍ ടു ഗ്ലോ, ട്രാവല്‍ ഇന്‍ സ്‌റ്റൈല്‍, ഹലോ സമ്മര്‍ തുടങ്ങി ആകര്‍ഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളില്‍ നടക്കുന്നത്. വൈവിധ്യമാര്‍ന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി 'സിപ് സമ്മര്‍', 'മെലണ്‍ ഫെസ്റ്റ്, ചോക്ലേറ്റുകളുടെ വ്യത്യസ്തമായ ശേഖരവുമായി 'ഹാപ്പിനസ്സ് ഇന്‍ എവരി ബൈറ്റ്' പ്രൊമോഷനുമുണ്ട്. ഓര്‍ഗാനിക്- ഹെല്‍ത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി 'ഹെല്‍ത്തി ഈറ്റ്‌സ്' പ്രൊമോഷനും തയ്യാറാണ്. എസി, റഫ്രിജറേറ്റര്‍, കൂളര്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ആക്‌സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.
ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിര്‍ഹത്തില്‍ താഴെ വിലയിലാണ് ലോട്ടില്‍ നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. 100 ദിര്‍ഹത്തില്‍ കൂടുതല്‍ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങള്‍ക്കായി 20 ലക്ഷം ദിര്‍ഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നുണ്ട്. തനിഷ്‌കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മര്‍ വിത്ത് ലുലു ക്യാംപയിന്‍.
Content Highlights: Lulu Hypermarket launches `Summer with Lulu` campaign in UAE with amazing deals
Published: 16 Jun 2025, 11:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented