അബുദാബി : ചുഴലിക്കാറ്റിലും പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ദുരിതാശ്വാസ സഹായമായി 3.2 കോടി ശ്രീലങ്കന്‍ രൂപ (ഒരു ലക്ഷം ഡോളര്‍ ) ശ്രീലങ്കയ്ക്ക് നല്‍കി.

To advertise here,

അബുദാബിയിലെ ശ്രീലങ്കന്‍ എംബസിയിലെത്തി ഒരു ലക്ഷം ഡോളറിന്റെ ചെക്ക് യുഎഇയിലെ ശ്രീലങ്കന്‍ അംബാസിഡര്‍ അരുഷ കൊറേയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൈമാറി. ദുരിതം അനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയുടെ പുനരധിവാസത്തിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്കാണ് ലുലുവിന്റെ സഹായം.

ശ്രീലങ്കയുടെ പുനരധിവാസത്തിനായി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന് ശ്രീലങ്കന്‍ അംബാസിഡര്‍ അരുഷ കൊറേയെ എം.എ യൂസഫലി അറിയിച്ചു. ചടങ്ങില്‍ ലുലു മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ബിജു കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.