ടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന് ധനസഹായവുമായി നടൻ ബാല. പക്ഷാഘാതം മൂലമുള്ള ശാരീരിക അവശതകൾ കാരണം വേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഉല്ലാസ് പന്തളം. ഉല്ലാസിനും കുടുംബത്തിനുമുള്ള ഓണസമ്മാനം എന്നാണ് ഇതേക്കുറിച്ച് ബാല പറഞ്ഞത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ ഒരു വീഡിയോയും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

"ഒരു ഭാഗം സ്ട്രോക്ക് വന്ന് തളർന്നിരിക്കുകയാണ്. ഒരാൾ തളർന്നിരിക്കുമ്പോൾ നാല് പേർ ചേർന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇത് ഓണത്തിന് താങ്കളുടെ കുടുംബത്തിന്. ആരോഗ്യം ശരിയാകുന്നതു വരെ ഞാൻ നോക്കിക്കൊള്ളാം. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹൻലാൽ സർ എന്നിവരുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മളെ മറക്കല്ലേ.

സന്മനസ്സുളളവർ അദ്ദേഹത്തെ സഹായിക്കുക, ചികിത്സയ്ക്ക് ഇനിയും പണം ആവശ്യമാണ്. എത്രയോ പേരെ ചിരിപ്പിച്ച കലാകാരന്റെ തിരിച്ചുവരവിനു വേണ്ടി ആത്മാർഥമായി പ്രാർഥിക്കുക." ബാലയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം ഏപ്രിൽ 20-നായിരുന്നു ഉല്ലാസ് പന്തളത്തിന് പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ചത്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് നീണ്ട ഒന്നര വർഷക്കാലം കലയുടെ ലോകത്തു നിന്നും സ്റ്റേജുകളിൽ നിന്നും പൂർണ്ണമായി മാറിനിൽക്കേണ്ടിവന്നിരുന്നു. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം സ്റ്റേജ് പ്രകടനങ്ങൾ തന്നെയാണ് അവരുടെ പ്രധാന വരുമാനമാർഗ്ഗം എന്നതിനാൽ ഈ രോഗാവസ്ഥ ഉല്ലാസിന് സാമ്പത്തികമായും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മലയാള മിമിക്രി വേദിയിൽ സ്വന്തം തഗ് ഡയലോഗുകളിലൂടെ വലിയ തരംഗം സൃഷ്ടിച്ച കലാകാരനാണ് ഉല്ലാസ്. "കഴിച്ചോ കഴിച്ചോ അടുത്തയാഴ്ച അങ്ങോട്ട് വരാനുള്ളതാ" തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ തഗ് ഡയലോഗുകൾ പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ട്. ഇപ്പോൾ വീണ്ടും കലാരംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് അദ്ദേഹം.