ഷാര്‍ജ: യു.എ.ഇ.യിലെ കാലാവസ്ഥയില്‍ നന്നായിവളരുന്ന മികച്ച ഗോതമ്പിനങ്ങള്‍ കണ്ടെത്താനായി ഷാര്‍ജയില്‍ ബയോടെക്നോളജി ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങി. ഗോതമ്പ് ഹൈബ്രിഡൈസേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷകരുടെ ശ്രമങ്ങള്‍ക്ക് ലാബ് പിന്തുണ നല്‍കും.

To advertise here,

19 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഷാര്‍ജ വണ്‍ എന്ന പേരിലുള്ള പുതിയ ഹൈബ്രിഡ് ഗോതമ്പ് വികസിപ്പിച്ചെടുക്കുകയാണ് ഗവേഷകരുടെ സ്വപ്ന പദ്ധതികളിലൊന്ന്. ഷാര്‍ജയിലെ ഒരു ഫാം കേന്ദ്രീകരിച്ചാണ് ലാബിന്റെ പ്രവര്‍ത്തനം.

ജലത്തിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കുന്നരീതിയിലുള്ള ജലസേചനസംവിധാനങ്ങളും സമയവും പരിശ്രമവും കുറയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.