ശരീര ഭാരം കൂടുന്നതും വയറ്റില്‍ കൊഴുപ്പടിയുന്നതുമെല്ലാം പലരേയും ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. മൈദ പോലുള്ള റിഫൈന്‍ഡ് ഫ്‌ളോര്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.
നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊക്കെ ഇത് പ്രധാന ചേരുവയാണ്. പൊറോട്ട, സമൂസ, പൂരി, കേക്ക് തുടങ്ങിയവയിലൊക്കെ ഇത് കൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ആദ്യം ഇവയെല്ലാം കഴിക്കുന്നതും നിര്‍ത്തുന്നു. മൈദയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഗോതമ്പ് മാവ് ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗോതമ്പ് മാവ്. ഫൈബര്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കും. തന്മൂലം അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
കടലമാവ് പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രോട്ടീന്‍ ഒരു പ്രധാന പോഷകമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ധൈര്യപൂര്‍വ്വം ഉള്‍പ്പെടുത്താം. ഓട്‌സ് മാവ് ഇത്തരത്തില്‍ മൈദയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനുകള്‍ ധാരാളമായുള്ള ഇവ നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും കലവറ കൂടിയാണ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓട്‌സ് മാവ് ഗുണം ചെയ്യും.
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് റാഗി മാവ് . ഫൈബര്‍ ധാരാളം ഇവയിലുള്ളതിനാല്‍ ഇത് കഴിച്ചാല്‍ വേഗം വയര്‍ നിറയും.അധികം കഴിക്കുന്നത് ഇത് നിയന്ത്രിക്കും. അതുവഴി വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിച്ചേക്കാം. പ്രമേഹത്തെ നിയന്ത്രിക്കാനും റാഗി മാവ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഗ്ലൂറ്റന്‍ ഫ്രീയായ ബജ്റ മാവില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇവയുടെ കലോറിയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Refined Flour,weight loss,food, Wheat Flour,Oat Flour,Bajra Flour,ragi
Published: 10 Aug 2023, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented