ദുബായ്: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ദുബായ് പോലീസിന്റെ മാതൃകയിൽ പുതിയ ആപ്ലിക്കേഷൻ ഏർപ്പെടുത്തുമെന്ന് കേരള ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ട്രാവൽ മാർക്കറ്റിലെ കേരളാ ടൂറിസം പവലിയൻ സന്ദർശിക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

To advertise here,

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കും. ദുബായിലെ ടൂറിസം പോലീസ് സംവിധാനം കേരളത്തിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും നടപ്പിലാക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമ വേട്ടയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ആരായാലും നിയമനടപടി നേരിടേണ്ടിവരും. ഒരു മാധ്യമ സ്ഥാപനത്തിനുനേരെയും പ്രതികാര നടപടികൾ ഉണ്ടാകില്ല. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. വിമർശിക്കുന്നവരോട് സർക്കാരിന് യാതൊരു വിധത്തിലുള്ള വിരോധവുമില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പോലും വിമർശനമേറ്റുവാങ്ങിയവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.