ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ, ഖോര്‍ഫാഖാന്‍ യൂണിറ്റ് 'ഈദ്- ഓണാഘോഷം 2023' സംഘടിപ്പിച്ചു. ഖോര്‍ഫഖാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍വെച്ചു നടന്ന ആഘോഷ പരിപാടികള്‍ അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.

To advertise here,

കൈരളി യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപിക അജയ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ലോകകേരളസഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമൂവല്‍, സഹരക്ഷാധികാരി കെ.പി. സുകുമാരന്‍, കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ലെനിന്‍ ജി. കുഴുവേലി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് മുരളിധരന്‍, കൈരളി സെന്‍ട്രല്‍ കമ്മറ്റി ആക്ടിങ് സെക്രട്ടറി പ്രമോദ് പട്ടാന്നൂര്‍, വൈസ് പ്രസിഡന്റ് ബൈജു രാഘവന്‍, ജോയിന്റ് ട്രഷറര്‍ സതീഷ് ഓമല്ലൂര്‍, യൂണിറ്റ് കമ്മിറ്റി ട്രഷറര്‍ ജീജു ഐസക് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

യൂണിറ്റ് സെക്രട്ടറി സുനില്‍ ചെമ്പള്ളില്‍ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. മഹാബലിയും നാടന്‍ കലാരൂപങ്ങളും അണിനിരന്ന  വര്‍ണ്ണാഭമാര്‍ന്ന ഘോഷയാത്രയ്ക്ക് ശേഷം ഒപ്പന, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. മാധ്യമ പ്രവര്‍ത്തക അനൂജ ഹസീബ് പ്രോഗ്രാമിന്റെ അവതാരികയായി. ആഘോഷത്തിനോടനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.