അബുദാബി: ഇന്ത്യയുടെ മികച്ചവളർച്ചനിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. നികുതിനിയമങ്ങൾ ലളിതമാക്കിയും വലിയ നിക്ഷേപസാധ്യതകൾക്ക് അവസരമൊരുക്കിയും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്.
പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപപരിധി അഞ്ചുശതമാനത്തിൽനിന്ന് 10 ശതമാനമാക്കി ഉയർത്തിയത്, എല്ലാ പി.ആർ.ഒ.ഐ.കൾക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമാക്കി വർധിപ്പിച്ചത്, ഫെമ നിയമങ്ങൾ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം എന്നിവ പ്രവാസി നിക്ഷേപങ്ങൾക്ക് ഊർജം നൽകുന്നതാണ്. ചെറുകിട വ്യവസായങ്ങൾക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയത് ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗംപകരും -അദ്ദേഹം പറഞ്ഞു.
പ്രവാസിസമൂഹത്തിനും ബജറ്റ് പ്രതീക്ഷ നൽകുന്നു. പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം (പി.ഐ.എസ്.) വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപപരിധി അഞ്ചുശതമാനത്തിൽനിന്ന് 10 ശതമാനമാക്കി ഉയർത്തിയത്, എല്ലാ പി.ആർ.ഒ.ഐ.കൾക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമാക്കി വർധിപ്പിച്ചത്, ഫെമ നിയമങ്ങൾ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം എന്നിവ പ്രവാസി നിക്ഷേപങ്ങൾക്ക് ഊർജം നൽകുന്നതാണ്.
നിർമിതബുദ്ധി, ഡിജിറ്റൽ ടെക്നോളജി രംഗത്തിന് നൽകുന്ന പിന്തുണ മികച്ച തൊഴിലവസരങ്ങൾക്ക് വഴിതുറക്കും. ചെറുകിട വ്യവസായങ്ങൾക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയത് ആഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗംപകരും. കാർഷികമേഖലയ്ക്കും സ്ത്രീ സംരംഭകർക്കും പിന്തുണ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ.
Content Highlights: LuLu Group Chairman M.A. Yusuffali hails Indian Budget for strong growth, simplified taxes, and investment opportunities for NRIs. Boost for MSMEs & tech.
Published: 02 Feb 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented