ദുബായ് : ലോകത്തിലെ ഏറ്റവുംകൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ടമത്സരമായ ദുബായ് വേൾഡ് കപ്പിന്റെ തീയതി പ്രഖ്യാപിച്ചു.
അടുത്തവർഷം ഏപ്രിൽ അഞ്ചിന് ദുബായ് മെയ്ദാൻ റേസ് കോഴ്സിലാണ് വേൾഡ് കപ്പിന്റെ 29-ാമത് പതിപ്പ് അരങ്ങേറുക. വെള്ളിയാഴ്ച ദുബായ് റേസിങ് ക്ലബ്ബിൽ നടന്നചടങ്ങിൽ പുതിയ റേസിങ് കാർണിവൽ ലോഗോയും അവതരിപ്പിച്ചു.
വേൾഡ് കപ്പിനുമുന്നോടിയായി പതിവായി നടത്താറുള്ള ദുബായ് റേസിങ് കാർണിവൽ ഈ വർഷം നവംബർ എട്ട്, 22 തീയതികളിലും ഡിസംബർ ആറ്, 20, അടുത്തവർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ എല്ലാവെള്ളിയാഴ്ചകളിലും വൈകീട്ട് അഞ്ചരയ്ക്ക് നടക്കും.
ദുബായിൽ ഏറ്റവുംമികച്ചരീതിയിൽ നടത്തപ്പെടുന്ന കായികപരിപാടികളിലൊന്നാണ് ദുബായ് ലോകകപ്പെന്ന് ദുബായ് റേസിങ് ക്ലബ്ബ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ദൽമൂക്ക് അൽ മക്തൂം പറഞ്ഞു.
1996-ൽ ആരംഭിച്ചതുമുതൽ ദുബായ് വേൾഡ് കപ്പ് ലോകശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏറ്റവുംമികച്ച കുതിരകൾ, പരിശീലകർ, ജോക്കികൾ, ഉടമകൾ എന്നിവരെല്ലാം മെയ്ദാൻ റേസ് കോഴ്സിൽ ഒരുമിച്ചെത്തും.
പ്രാദേശികവും വിദേശികളുമായ കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തവണ രണ്ട് അധിക റേസിങ് പരിപാടികളുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights: Dubai World cup on April 5
Published: 20 Jul 2024, 02:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented