ദുബായ്: മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കൂദാശയുടെ രജത ജൂബിലി ( GRACIA25 ) വർഷത്തിന്റെ ആരംഭം ഈ വർഷം നവംബർ 16 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് അൽ നാസർ ലെഷർലാൻഡ് ഐസ്റിങ്കിൽ വച്ചു നടത്തപ്പെടും.
യൂ എ ഇ ഭദ്രാസനാധിപൻ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്താ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്ന് വികാരി ഫാ. സജി വർഗീസ് അറിയിച്ചു. പൊതുസമ്മേളനത്തെ തുടർന്നു കേരളത്തിലെ പ്രധാന സംഗീത ബാൻഡായ ' തൈക്കുടം ബ്രിഡ്ജ് ' അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും. സംഗീതനിശയുടെ പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി ചെറിയാൻ ജോസഫ്, എൽദോ പി ജോർജ് എന്നിവർ അറിയിച്ചു. പ്രോഗ്രാമിന്റെ ടിക്കറ്റുകൾ platinumlist, ticketmagic എന്നീ രണ്ട് ഓൺലൈൻ പോർട്ടലുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾ നേരിട്ട് വാങ്ങുന്നതിന് contact : 050 52 53 101
Content Highlights: The silver jubilee celebrations for Ignatius Syrian Cathedral in Dubai will commence on November 16
Published: 09 Nov 2024, 10:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented