ദുബായ്: ഇ.ഐ അസ്സറ്റ് അവാർഡ് 2026 ൽ യു.എ.ഇയിലെ മികച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും സ്‌കൂളുകൾക്കും ആദരം. ദുബായ് റമീ ഡ്രീം ഹോട്ടലിൽ നടന്ന പരിപാടിയിൽ സി.ബി.എസ്.ഇ റീജിയണൽ ഓഫീസിന്റെയും സെന്റർ ഓഫ് എക്‌സലൻസിന്റെയും (ദുബായ് ആസ്ഥാനം) സ്ഥാപക ഡയറക്ടർ ഡോ. രാം ശങ്കർ മുഖ്യാഥിതിയായി.

To advertise here,

ദേശീയതല ടോപ്പർമാർ, ഇ.എം.എസ് ദേശീയ അവാർഡുകൾ, ഇ.ഐ അസ്സറ്റ് ടാലന്റ് സെർച്ച് അവാർഡുകൾ, മികച്ച ക്ലാസ് അവാർഡുകൾ, കൂടാതെ ദുബായ്, ഷാർജ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള ടോപ്പ് 25 പെർഫോർമിംഗ് അസ്സറ്റ് സ്‌കൂൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകി.

കുട്ടികളുടെ യഥാർത്ഥ ഗ്രാഹ്യശേഷി അളക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് ഇ.ഐ അസ്സറ്റ് പദ്ധതി ആരംഭിച്ചതെന്ന് സേജ് എജ്യുക്കേഷണൽ കൺസൾട്ടന്റ് സ്ഥാപകയും സിഇഒയുമായ സാവിത്രി ശ്രീവത്സൻ പറഞ്ഞു. ഒരു പരീക്ഷക്ക് കുട്ടികളെ റാങ്ക് ചെയ്യാൻ മാത്രമല്ല, പഠിക്കാൻ സഹായിക്കാനും കഴിയുമെന്ന് 25 വർഷം മുൻപ് ഞങ്ങൾ തെളിയിക്കാൻ ശ്രമിച്ചുവെന്ന് സീനിയർ വൈസ് പ്രസിഡന്റും ഇന്റർനാഷണൽ സെയിൽസ് മേധാവിയുമായ ഹകാൻ അയാസ് വ്യക്തമാക്കി.

യു.എ.ഇയിലെ 120 ലധികം സ്‌കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇത്തവണ 25 എണ്ണം വേദിയിലെത്തിയെന്നും ബാക്കിയുള്ളവ അവരുടെ വിജയഗാഥ തുടരുകയാണെന്നും സംഘാടകർ വ്യക്തമാക്കി.