അജ്മാന്: വീട്ടിനുള്ളില്‍ മനോഹരമായ പച്ചപ്പുകള്‍ സൃഷ്ടിച്ചതിന് മലയാളി വീട്ടമ്മയ്ക്ക് അജ്മാന് സര്‍ക്കാരിന്റെ പുരസ്കാരം. തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനി ബേനസീര്‍ ഫക്രുദ്ദീനാണ് അജ്മാന് മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ 16-ാമത് 'അജ്മാന് അഗ്രികള്‍ച്ചറല്‍' പുരസ്കാരത്തിനര്‍ഹയായത്.
ഏറ്റവും മികച്ചരീതിയില്‍ ഇന്‍ഡോര്‍ പ്ലാന്റ് തയ്യാറാക്കിയതിനായിരുന്നു ഈവര്‍ഷത്തെ മുനിസിപ്പാലിറ്റിയുടെ പുരസ്കാരം ബേനസീറിനെ തേടിയെത്തിയത്. ഹരിതസമൃദ്ധിയും ഉദ്യാനപാലനവും പ്രോത്സാഹിപ്പിക്കാനായി വര്‍ഷംതോറും അജ്മാന് മുനിസിപ്പാലിറ്റി ഇത്തരത്തില്‍ അര്‍ഹരായവര്‍ക്ക് അഗ്രികള്‍ച്ചറല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നുണ്ട്. പുരസ്കാരത്തിനായി ഓണ്‍ലൈനില്‍ ബേനസീറിന്റെ അപേക്ഷ സ്വീകരിച്ച മുനിസിപ്പാലിറ്റി അധികൃതര്‍ വീട്ടിലെത്തി ചെടികള്‍ പരിശോധിച്ച ശേഷമായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത്. 3.000 ദിര്‍ഹം, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങിയ പുരസ്കാരം ബേനസീര്‍ മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരില്‍ നിന്നും സ്വീകരിച്ചു.

Content Highlights: Ajman Award for Indoor Gardening
Published: 12 Apr 2025, 10:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented