വീട്ടിലൊരു നല്ല പൂന്തോട്ടമോ ചെറിയ കൃഷിയിടമോ നിര്‍മിക്കുക എന്നത് പലരുടേയും ആഗ്രഹമാണ്. എന്നാല്‍ അതിനുവേണ്ട അധ്വാനത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് പലര്‍ക്കും വിഷമം. കൊത്തിയും കിളച്ചും ഭാരമെടുത്തും നിര്‍മിക്കുന്ന പൂന്തോട്ടങ്ങള്‍ക്കായി മാത്രം സമയവും സാധനങ്ങളും കണ്ടെത്തേണ്ടതുണ്ട്. എന്നും നിരീക്ഷിച്ചും പരിപാലിച്ചുമാണ് അവ വളര്‍ത്തിയെടുക്കുന്നത്.
വളരെ കുറച്ച് പരിചരണം മാത്രം ആവശ്യപ്പെടുന്ന തരത്തില്‍ പൂന്തോട്ട നിര്‍മാണത്തെ ഇന്ന് ആളുകള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നത് വസ്തുതയാണ്. ഗാര്‍ഡനിങ് എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
പൂന്തോട്ടം നിര്‍മിക്കുമ്പോള്‍ സമയം ലാഭിക്കാനും അധ്വാനം കുറയ്ക്കാനും ഉതകുന്ന കാര്യങ്ങള്‍ പരിഗണിക്കാം. അതുപോലെതന്നെ പ്രധാനമാണ് വളര്‍ത്തുന്ന ചെടിയുടെ ആരോഗ്യവും വളര്‍ച്ചയുമെല്ലാം.
ഔട്ട് ഡോര്‍ സിങ്ക്
പൂന്തോട്ടനിര്‍മാണ സമയത്തോ പരിപാലന സമയത്തോ പലപ്പോഴും മണ്ണ് കിളയ്‌ക്കേണ്ടി വന്നേക്കാം. ആ സമയത്ത് ഗ്ലൗസുകള്‍ ഉപയോഗിക്കാം. എങ്കിലും ചില സാഹചര്യങ്ങളില്‍ കൈകൊണ്ടുതന്നെ മണ്ണില്‍ പണിയെടുക്കേണ്ടി വരാം. ചെടി നടുകയോ വിളവെടുപ്പ് നടത്തുകയോ എല്ലാം ചെയ്തശേഷം കൈയും പണിയായുധങ്ങളുമെല്ലാം വൃത്തിയാക്കാനായി പുറത്ത് ഒരു സിങ്ക് നിര്‍മിക്കാം.
ചെടിച്ചട്ടികളും പണിയായുധങ്ങളും വെക്കാന്‍ ഒരിടം
ചെടിച്ചട്ടികള്‍, കത്തി, കൈക്കോട്ട് തുടങ്ങി കൃഷിയിടത്തിലോ പൂന്തോട്ടത്തിലോ ഉപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കാനായി ഒരിടമൊരുക്കാം. അവശ്യസമയത്ത് സാധനങ്ങള്‍ തിരഞ്ഞുനടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇതു സഹായിക്കും.
റെയ്‌സ്ഡ് ഗാര്‍ഡന്‍ ബെഡ്
റെയ്‌സ്ഡ് ഗാര്‍ഡന്‍ ബെഡ് കിറ്റുകള്‍ വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത് അതിനുള്ളില്‍ ചെടികള്‍ വളര്‍ത്താവുന്നതാണ്. കുറഞ്ഞ അളവില്‍ മണ്ണും വളവും ഉപയോഗിച്ച് ഇതില്‍ ചെടിവളര്‍ത്താം. സ്ഥലപരിമിതിയും മറികടക്കാം.
കമ്പോസ്റ്റിങ്
കമ്പോസ്റ്റിങില്‍ നിന്നുള്ള വളം മണ്ണിന്റെ ഗുണനിലവാരത്തിനും ചെടിയുടെ വളര്‍ച്ചക്കും നല്ലതാണ്. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമിട്ട് കമ്പോസ്റ്റിങ് ചെയ്യാം. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന വളം കൃഷിയിടത്തിലും പൂന്തോട്ടത്തിലും ഉപയോഗിക്കാം.
ഗാര്‍ഡനിങ് ആനന്ദകരമാക്കാന്‍ അതിനകത്ത് ചെറിയ വഴികള്‍ നിര്‍മിക്കാം. ഒഴവുസമയങ്ങളില്‍ വന്നിരിക്കാനായി ഇരിപ്പിടങ്ങളും അവിടെ നിര്‍മിക്കാവുന്നതാണ്. വലിയ ചെലവുകള്‍ വരാത്ത തരത്തില്‍ ലൈറ്റുകള്‍ വെച്ച് അലങ്കരിക്കുകയും ചെയ്യാം. ഇതിനായി വാട്ടര്‍പ്രൂഫ് എല്‍ഇഡി വാക്ക്‌വേ ലൈറ്റുകളും അലങ്കാര ലൈറ്റുകളും ഫിറ്റ് ചെയ്യാം. നനവേറിയ കൃഷിയിടങ്ങളിലോ പൂന്തോട്ടങ്ങളിലോ സ്റ്റെപ്പിങ് സ്റ്റോണുകള്‍ വെക്കുന്നത് നടക്കാന്‍ സൗകര്യമായിരിക്കും. കാണാനും ഇത് ആകര്‍ഷകമായി തോന്നും.
Content Highlights: Easy Gardening Tips & Tricks
Published: 14 Jul 2025, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented