മക്ക: മക്ക- മദീന വിശുദ്ധ പള്ളികളുടെ സംരക്ഷകന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍- ഫൈസല്‍ രാജകുമാരന്‍ സാംസ്‌കാരികവും സാമൂഹികവുമായ വികസനത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് മക്ക പ്രവിശ്യ എമിറേറ്റുമായി സഹകരിച്ച് സൗദി പോസ്റ്റ് സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. വിശിഷ്ട ദേശീയവ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി അനുസ്മരണ വിഷയങ്ങളുടെ ഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്.

To advertise here,

പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കാന്‍ അംഗീകാരം നല്‍കിയതിന് സല്‍മാന്‍ രാജാവിന് ഖാലിദ് അല്‍- ഫൈസല്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. പൊതുസേവന ജീവിതത്തിന്റെ തുടക്കം മുതല്‍ രാജാവ് നല്‍കിയ പിന്തുണയും മാര്‍ഗനിര്‍ദേശവും ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നുവെന്ന് ഖാലിദ് അല്‍- ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി അറിയിച്ചു. ഭരണകൂടത്തിന്റെ ഉദാരമായ സവിശേഷതയാണ് അംഗീകാരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൗദി അറേബ്യയുടെ വിവേകപൂര്‍ണ്ണമായ നേതൃത്വത്തിന് കീഴില്‍ അതിന്റെ തുടര്‍ച്ചയായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി മക്ക ഗവര്‍ണര്‍ പ്രാര്‍ഥിച്ചു.