റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ നേതൃത്വത്തിൽ ‘ഒന്നിച്ചൊരോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും അതിഥികളും ആഘോഷത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികൾ, നാടൻ കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

To advertise here,

സംഘാടക സമിതി ചെയർമാൻ അക്ബർ അലിയുടെ ആമുഖത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം കേളി ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ. ടി. ബഷീർ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഒത്തൊരുമയുടെ ആഘോഷമായ ഓണത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക ഉള്ളടക്കവും മാറ്റിനിർത്തി മാവേലിക്ക് പകരം വാമനനെ പ്രതിഷ്ഠിച്ച് ഓണത്തിന്റെ തനത് ഐതിഹ്യത്തെ പുറംതള്ളാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
ഉമ്മുൽ ഹമാം അൽ മസീഫ് പോളിക്ലിനിക്കിലെ ജനറൽ ഫിസിഷ്യൻ ഡോ: ആമിന ഹസ്സൻ, കേളിയുടെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഏരിയ രക്ഷാധികാരി സമിതി അംഗം ഗീത ജയരാജിന്റെ മകൾ അനാമിക എന്നിവർക്ക് ഏരിയയുടെ ഉപഹാരം നൽകി ആദരിച്ചു.

ഏരിയ പ്രസിഡന്റ് ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി ഷഹീബ വി. കെ,പ്രസിഡന്റ് ശ്രീഷ സുകേഷ്, മുഖ്യരക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഉമ്മുൽ ഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പി പി, ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢൻ, ഏരിയ ട്രഷറർ സുരേഷ് പി. എന്നിവർ ആശംസകൾ നേർന്നു.

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഗീതജയരാജ്, മൻസൂർ, വിപീഷ് രാജൻ, കരീം അമ്പലപ്പാറ , ഏരിയ കമ്മിറ്റി അംഗങ്ങളായ, അബ്ദുസലാം, നസീർ, മനു, മൃദുൻ, അനന്തകൃഷ്ണൻ, അനിൽ കുമാർ, ജയൻ എൻ കെ എന്നിവരും, വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി. ഏരിയ സാംസ്‌കാരിക കമ്മിറ്റി അംഗം ശിഹാബുദ്ധീൻ കുഞ്ചിസ് അവതാരകനായി. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം നന്ദിയും പറഞ്ഞു.