റിയാദ്: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ, തെക്കൻ മേഖലകളിൽ ശനിയാഴ്ച നാല് ഡ്രോണുകൾ തടഞ്ഞിട്ട് തകർത്തതായി യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

To advertise here,

വെള്ളിയാഴ്ച റിയാദ്, കിഴക്കൻ, തെക്കൻ മേഖലകളിൽ നാല് ഡ്രോണുകൾ തടഞ്ഞിട്ട് തകർത്തതായി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെ, യൻബുവിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും തടഞ്ഞിട്ട് തകർത്തിരുന്നു.