ജിദ്ദ: പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജിദ്ദ കെഎംസിസി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതി അംഗത്വ ക്യാമ്പയിൻ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ്.
2027 വർഷം മുതൽ നിബന്ധനകൾക്ക് വിധേയമായി പിന്നാക്ക SC/ST വിഭാഗങ്ങളിൽ പെട്ട പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡോക്ടർ ബി.ആർ അംബേദ്കറുടെ നാമധേയത്തിലുള്ള സ്കോളർഷിപ്പും, അതോടൊപ്പം പദ്ധതി അംഗങ്ങളുടെ മക്കളിൽ പിഎച്ച്ഡി, എംബിബിഎസ്, ബിടെക്, സി എ എന്നീ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒറ്റ തവണ വിദ്യഭ്യാസ സ്കോളർഷിപ്പും അനുവദിക്കും.
കഴിഞ്ഞ 17 വർഷമായി കുടുംബ നാഥൻ നഷ്ടപെട്ട ആയിരകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് അത്താണിയായും , പ്രവാസലോകത്ത് വിവിധ രോഗങ്ങളാൽ പ്രയാപ്പെടുന്നവർക്ക് താങ്ങും തണലുമായി ജിദ്ദ കെഎംസിസി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിയിൽ ജാതി മത ഭേദമന്യ ജിദ്ദയിലെ ഏതൊരു മലയാളിക്കും അംഗമാകാൻ സാധിക്കും .
ആക്ടിങ് പ്രസിഡണ്ട് സി കെ എ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയിൽ ജിദ്ദയിലെ വിവിധ ഏരിയ, ജില്ല , മണ്ഡലം പഞ്ചായത്ത് കെഎംസിസി കോർഡിനേറ്റർമാരും ഭാരവാഹികളുടെയും യോഗം ഓ.കെ.എം മൗലവി ഉത്ഘാടനം ചെയ്തു . പ്രവാസികളുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുന്ന ഇത്തരം കാരുണ്യ പദ്ധതികൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രവാസലോകത്ത് ജീവിതത്തിന്റെ വിവിധ പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോർഡിനേറ്റർ മാർക്ക് പുതിയ ആപും വെബ്സൈറ്റും പരിചയപ്പെടുത്തി. ആദ്യ അംഗത്വ അപേക്ഷ ഫോം അൽ നഈം ഏരിയ കെഎംസിസി പ്രസിഡണ്ട് സൈദലവി ഹാജിക്ക് ഫോം നൽകികൊണ്ട് 2027 വർഷത്തെ അംഗത്വ ക്യാമ്പയിനു സികെ റസാക്ക് മാസ്റ്റർ തുടക്കം കുറിച്ചു.
പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ എല്ലാ പ്രവാസികളിലേക്ക് എത്തിക്കുന്നതിനും പരമാവധി പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ജിദ്ദ കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പദ്ധതി വിജയകരമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കുടുംബങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ട് ജിദ്ദ കെഎംസിസി നടത്തുന്ന ഈ സംരംഭം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറുകയാണ്.
യോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, നസീർ വാവ കുഞ്ഞ്, വി.പി അബ്ദുറഹ്മാൻ, എ കെ ബാവ, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തിരി, സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ എന്നിവർ പ്രസംഗിച്ചു.
ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, സുബൈർ വട്ടോളി, ഷക്കീർ നാലകത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വി.പി മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി
Content Highlights: saudi news
Published: 18 Oct 2026, 12:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented