മക്ക: ഇക്കഴിഞ്ഞ റംസാൻ മാസത്തിൽ മക്കയിലെ തീർഥാടകർക്കും ഉംറ ചെയ്യുന്നവർക്കും ഇസ്ലാമിക കാര്യ മന്ത്രാലയം ഏകദേശം 2.3 ദശലക്ഷം ബോധവൽക്കരണ സേവനങ്ങൾ നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

To advertise here,

മക്കയിലെ വിവിധ ഹോട്ടലുകളിലുള്ള പ്രാർഥനാ ഹാളുകളിലും പള്ളികളിലും ഫീൽഡ് ലൊക്കേഷനുകളിലും ഒന്നിലധികം അന്താരാഷ്ട്ര ഭാഷകളിൽ 24 മണിക്കൂറും ദൈനംദിന പാഠങ്ങളും അവബോധ പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ട മതപരമായ അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങൾക്കും മക്കയുടെ ഗുണങ്ങളെയും പവിത്രതയെയും കുറിച്ചുള്ള വിശദീകരണങ്ങൾക്കു പുറമേ, ഉംറ തീർഥാടനം, നോമ്പിന്റെ നിയമങ്ങളും ഗുണങ്ങളും, മിതത്വത്തിന്റെയും സന്തുലിതാവസ്ഥയുടെയും തത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിശദീകരണങ്ങളും തീർഥാടകർക്ക് നൽകി.

മന്ത്രാലയം ഒന്നിലധികം ഭാഷകളിൽ ബുക്ക്‌ലെറ്റുകളും മാർഗനിർദേശ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുകയും ക്യുആർ കോഡുകളുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. ഇത് സന്ദർശകർക്ക് ഇലക്ട്രോണിക് ലൈബ്രറിയി അക്സസ്സ് ചെയ്യുവാനും സ്മാർട്ട്‌ഫോണുകൾ വഴി മതപരമായ കാര്യങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധിതമാക്കി. 40-ലധികം അന്താരാഷ്ട്ര ഭാഷകളിൽ വീഡിയോ കോളും ടോൾ ഫ്രീ ഫോൺ സേവനങ്ങളും സജീവമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.