
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലുള്ള എസ്.കെ.എസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേർന്ന ഇഫ്താർ സംഗമം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത മാതൃകയായി.
ഇതോടനുബന്ധിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. നവാസ് ബീമാപ്പള്ളി, ഡോ. ഹാരിസ്, സാദിഖലി തുവ്വൂർ, റാഫി ബീമാപ്പള്ളി, സോഫിയ സുനിൽ, ഇസ്മായിൽ ഇജ്ലു, മുഹമ്മദ് റാഫി എറണാംകുളം, ഖമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു സ്വാഗതവും ഇജാസ് കളരിക്കൽ നന്ദിയും പറഞ്ഞു.
ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷ വേളകളിൽ കൂട്ടായ്മക്ക് കീഴിൽ കുടുംബസംഗമങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: SKS organized a successful Iftar gathering in Jeddah., The event brought together artists and their families to promote fraternity., Key office bearers addressed the gathering to strengthen community bonds., Future plans include organizing family meets for Eid, Onam, and Christmas.
Published: 11 Mar 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented