ജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ സംഘടിപ്പിച്ച മെഗാ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും തിരുവിതാംകൂർ ശൈലിയിലുള്ള നോമ്പുതുറ വിഭവങ്ങളാലും ഹൃദ്യമായി.

To advertise here,

കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള ജിദ്ദയിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്ന സ്‌നേഹസംഗമം ജിദ്ദാ പ്രവാസി മലയാളികൾക്ക് സമഭാവനയോടെ കുടുംബസമേതം ഒത്തുകൂടാനും സ്‌നേഹാശംസകൾ നേരാനുമുള്ള വേദിയായി മാറി.

മാനവിക ഐക്യത്തിലും സാഹോദര്യത്തിലും വിളയുന്ന കരുതലും ചേർത്തുപിടിക്കലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വസന്തം വിരിയിക്കുന്നതാണന്നും അതിനായുള്ള യത്‌നം മനുഷ്യരെന്ന നിലയിൽ നാം ഓരോരുത്തരുടേയും കടമയാണെന്നും സഹജീവികളോടും നാം അധിവസിക്കുന്ന പ്രകൃതിയോടും കരുതലും പ്രതിബദ്ധതയും സൂക്ഷ്മതയും പുലർത്തണമെന്നും ഉസ്താദ് നുജുമുദ്ധീൻ ബുർഹാനി റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി.

സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിന് ജെടിഎ പ്രസിഡണ്ട് നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ചു. ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആശംസകൽ അർപ്പിച്ചു. ജന.സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി.