റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പദ്ധതി ജൂലായ് മാസത്തിൽ 5,270 പരിശോധനകൾ നടത്തി. ഇതിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കണ്ടെത്തിയ കേസുകൾ തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ട്രാവൽ-ടൂറിസം ഏജൻസികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പുരുഷന്മാരുടെ റെഡിമെയ്ഡ് വസ്ത്രക്കടകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
മറ്റൊരാളുടെ പേരിൽ നിയമവിരുദ്ധമായി വ്യാപാരം നടത്തുകയോ വ്യാപാരം നടത്താൻ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സൗദിയിലെ നിയമത്തിലുള്ളത്. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. നിയമവിരുദ്ധമായി നേടിയ വരുമാനവും സ്വത്തുക്കളും സർക്കാർ പിടിച്ചെടുക്കും.
ഇതിനൊപ്പം സ്ഥാപനം അടച്ചുപൂട്ടൽ, വ്യാപാര ലൈസൻസ് റദ്ദാക്കൽ, ബിസിനസ് അവസാനിപ്പിക്കൽ, വീണ്ടും വ്യാപാരം നടത്തുന്നതിന് വിലക്ക്, നികുതികളും മറ്റ് കുടിശ്ശികകളും ഈടാക്കൽ, നിയമലംഘകരുടെ പേരുവിവരങ്ങൾ പരസ്യമാക്കൽ, വിദേശികളെ നാടുകടത്തൽ, പിന്നീട് തൊഴിൽ ആവശ്യത്തിന് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് എന്നിവയും ശിക്ഷയുടെ ഭാഗമായിരിക്കും.
Content Highlights: 5,270 inspections conducted by the anti-concealment project in July 2026., 130 violations identified in various sectors including tourism and retail., Severe penalties include up to 5 years in prison and 5 million Riyals in fines., Additional consequences include business closure, license cancellation, and deportation for expatriates.
Published: 07 Aug 2026, 03:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented