റിയാദ്: തിങ്കളാഴ്ച രാത്രി തുര്‍ക്കിയില്‍ 6.4 തീവ്രതയില്‍ രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം സൗദി അറേബ്യയെ ബാധിച്ചിട്ടില്ലെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേയുടെ (എസ്.ജി.എസ്.) ഔദ്യോഗിക വക്താവ് താരിഖ് അബ അല്‍- ഖൈല്‍ സ്ഥിരീകരിച്ചു. ഭൂകമ്പ സ്ഥലവും രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയും തമ്മിലുള്ള അകലം കാരണം അടുത്തിടെയുണ്ടായ ഭൂകമ്പം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് അബ അല്‍-ഖൈല്‍ പറഞ്ഞു.

To advertise here,

പ്രധാന ഭൂകമ്പത്തെത്തുടര്‍ന്ന് സാധാരണയായി തുടര്‍ചലനങ്ങളും ഉണ്ടാകാറുണ്ട്. ഇത് ചെറിയ തീവ്രതയോടെയായിരിക്കുമെന്ന് അബ അല്‍-ഖൈല്‍ പറഞ്ഞു. എന്നാല്‍ ഇത് സൗദി അറേബ്യയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്‍ നിരവധി നാശം വിതച്ച വലിയ ഭൂകമ്പത്തിന് ആഴ്ചക്കുശേഷം തിങ്കളാഴ്ചയാണ് തെക്കന്‍ തുര്‍ക്കിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.