റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സോഫ നിർമാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ 16 ബംഗ്ലാദേശി തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച റിയാദിലെ മൂസ സനയ്യ വ്യവസായ മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്.

To advertise here,

മരിച്ച തൊഴിലാളികളുടെ വിവരങ്ങൾ ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ റിയാദിലെ ബംഗ്ലാദേശ് എംബസി സൗദി അധികൃതരുമായി സഹകരിച്ച് ആരംഭിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തുമെന്നും ബംഗ്ലാദേശ് പ്രവാസി ക്ഷേമ-വിദേശ തൊഴിൽ മന്ത്രി അരിഫുൽ ഹഖ് ചൗധരി അറിയിച്ചു.