മക്ക: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് മക്ക മേഖലയിൽ അനധികൃതമായി മണ്ണ് ഖനനം നടത്തിയ അഞ്ച് പാകിസ്താനി താമസക്കാരെ സൗദി പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന (SFES) അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മണ്ണ് കുഴിച്ചെടുക്കാനും കടത്തിക്കൊണ്ടുപോകാനും ഉപയോഗിച്ച അഞ്ച് ഉപകരണങ്ങളും സേന പിടിച്ചെടുത്തു. പരിസ്ഥിതിക്കും വന്യജീവികൾക്കും ദോഷകരമായ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് ഇതിന്റെ പേരിൽ യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlights: Five Pakistani residents arrested in Makkah for illegal soil excavation, Equipment used for digging and transporting soil was seized by authorities, Special Forces for Environmental Security (SFES) urged public to report violations
Published: 11 Sept 2026, 12:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented