ജിദ്ദ: സംസ്ഥാനത്തിന്റെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്ന പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ലഭിക്കുന്നതെന്ന് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആഷിഫ് ടി.എം.എസ്. ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ മേഖലകളിൽ കേരളം പിന്നോട്ടുപോയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ വീണ്ടും വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള പ്രതീക്ഷയാണ് ഇതിലൂടെ ജനങ്ങളിൽ ശക്തമാകുന്നത്. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഇത്തരം രാഷ്ട്രീയ- സാമൂഹിക ചർച്ചകൾക്ക് പുതുജീവൻ നൽകുന്നുവെന്നും ആഷിഫ് അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ കൊലപാതകവും തുടർന്ന് കൃപേഷ്, ശരത്ലാൽ എന്നിവർ ഉൾപ്പെടെയുള്ള യുവപ്രവർത്തകരുടെ നിഷ്ഠൂര കൊലപാതകങ്ങളും ജനമനസാക്ഷിയെ കുലുക്കിയ സംഭവങ്ങളായിരുന്നു. ഇത്തരം സംഭവങ്ങൾ ഇന്നും സമൂഹത്തിൽ വേദനയോടെ ഓർമിക്കപ്പെടുന്നുണ്ടെന്നും ആഷിഫ് ടി.എം.എസ്. വ്യക്തമാക്കി.
പൊതുജനം പിണറായി സർക്കാരിനോടുള്ള എതിർപ്പ് പ്രകടമാക്കിയത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിലൂടെയാണ്. കൃപേഷ്- ശരത്ലാൽ വധത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ അതിനെതിരെ പൊതുഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചാണ് പിണറായി കേസിനെ നേരിട്ടത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും രാഷ്ട്രീയ സഹിഷ്ണുത ഉറപ്പാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും ആഷിഫ് ചൂണ്ടിക്കാട്ടി.
പരിപാടിയിൽ യു.എം. ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹം കേരളത്തിലെ ജനാധിപത്യവും വികസനവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
വിവിധ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളേയും സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യങ്ങളേയും കുറിച്ച് പങ്കെടുത്തവർ ആശയവിനിമയം നടത്തി. ഉസ്മാൻ പോത്തുകല്ല്, സക്കീർ ഹുസൈൻ വെട്ടത്തൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, സി.പി. സൈദലവി, സൽമാൻ ചോക്കാട് എന്നിവർ സംസാരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രസംഗങ്ങളിൽ ഉന്നയിച്ചു. ഇ.പി. മുഹമ്മദാലി സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു.
Content Highlights: OICC meet discusses Kerala`s backwardness, calls for development, and expresses public support for Opposition Leader V.D. Satheesan`s `Pujthuyugayathra`.
Published: 21 Feb 2026, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented