നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാൻ നഗരത്തിലെ ഒരു സ്‌കൂളിൽ ഹൂത്തികൾ വിക്ഷേപിച്ച മിസൈൽ പതിച്ച് കെട്ടിടത്തിന് ഭൗതിക നാശനഷ്ടമുണ്ടായി.
വെള്ളിയാഴ്ചയാണ് സംഭവം. തീവ്രവാദ ഹൂത്തി വിമതർ വിക്ഷേപിച്ച പ്രോജക്ടൈൽ സ്‌കൂളിൽ പതിച്ചതിനെ തുടർന്ന് നജ്‌റാൻ നഗരത്തിലെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.സംഭവത്തിൽ ഭൗതിക നാശനഷ്ടം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ നടപ്പാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
Content Highlights: A Houthi projectile hit a school in Najran, Saudi Arabia., Only material damage was reported with no casualties., Civil Defense teams responded immediately and took necessary official measures.
Published: 03 Oct 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented