മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിൽ ചാവേർ ആക്രമണത്തിന് ശ്രമിച്ചെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾ സൗദി അധികൃതർ നിഷേധിച്ചു. വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്ത ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
ആളുകളെ ശല്യപ്പെടുത്തുകയും പൊതുജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് മക്കയിൽ ഇയാളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സുരക്ഷാ അധികൃതർ ഉടൻ ഇടപെടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചാവേർ ആക്രമണ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Content Highlights: Saudi authorities officially denied reports of a suicide attack at the Makkah Grand Mosque., A man was arrested for causing public panic and disturbing pedestrians, not for a terror attack., The suspect was handed over to the Public Prosecution for legal action., Public urged to rely only on official sources for news.
Published: 02 Oct 2026, 11:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented