
ജിദ്ദ: കേരളത്തിലും പ്രവാസ ലോകത്തും മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജിദ്ദ കെ.എം.സി.സി.യുടെ മുൻനിര നേതാവായിരുന്ന എം.എം. കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ സൗദിതല പ്രകാശനം ജിദ്ദയിൽ നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങ് സാമൂഹിക, സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ, മത, സാമൂഹിക, രാഷ്ട്രീയ, പ്രവാസ മേഖലകളിൽ എം.എം. കുട്ടി മൗലവി കാഴ്ചവെച്ച നിസ്വാർഥ സേവനവും നേതൃത്വമികവും പുതിയ തലമുറയ്ക്ക് വഴികാട്ടിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതം സമൂഹത്തിന് പ്രചോദനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിന്റെ ഭാഗമായി ഹജ്ജ്–2026 വാളണ്ടിയർ സേവനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകരെ ആദരിച്ചു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
നാസർ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീർ വാവക്കുഞ്ഞ്, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസർ കാരാടൻ, അഹമ്മദ് പറപ്പൂർ, നജ്മുദ്ധീൻ കണ്ണമംഗലം, മൻസൂർ ഊരകം, ഇബ്രാഹീം മുക്കിൽ, ഒ.സി. ലത്തീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സമദ് ചോലക്കൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുറ്റൂർ ഖിറാഅത്ത് നിർവഹിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസർ പൊനക്കൻ, ആബിദ് വേങ്ങര, ഇ.കെ. മുജഫർ, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, പി.കെ. നാസർ എന്നിവർ നേതൃത്വം നൽകി.
Content Highlights: Saudi-level launch of MM Kutty Maulavi's autobiography in Jeddah., Book titled 'Ezhu Pathittandinte Jeevitha Kurippukal' documents seven decades of public service., Recognition ceremony for Hajj 2026 volunteers held alongside the book launch., High-profile attendance from political, social, and media sectors.
Published: 01 Aug 2026, 10:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented