മനാമ: ബഹ്റൈനിൽ പ്രതിവർഷ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തി. രാജ്യത്തെ ആകെ വൈദ്യുതി ഉപയോഗം 19,391.6 ഗിഗാവാട്ട് അവറായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

To advertise here,

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ആകെ വൈദ്യുതി ആവശ്യകതയിൽ 18.7 ശതമാനത്തിന്റെ വലിയ ഉയർച്ചയുണ്ടായി. വളർച്ചയിൽ മുന്നിൽ വ്യവസായ മേഖലയാണ്. വ്യാവസായിക വൈദ്യുതി ഉപഭോഗം 65.7 ശതമാനം വർധിച്ച് 3,603.1 ഗിഗാവാട്ട് അവറായി. അതേസമയം, ആകെ ഉപഭോഗത്തിൽ 48.4 ശതമാനവുമായി ഗാർഹിക മേഖലയാണ് മുന്നിൽ. വൈദ്യുതോത്പാദനവും 2.1 ശതമാനം വർധിച്ച് 20,298.5 ഗിഗാവാട്ട് അവറായി. 2035-ഓടെ രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 20 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്നാക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.