ജിദ്ദ: പ്രഥമ മാവൂർ പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി. കമ്മിറ്റി നിലവിൽ വന്നു. മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ ആണ് കമ്മിറ്റി പ്രഖ്യാപിച്ചത്.

To advertise here,

സൈദ് മുഹമ്മദ്‌ ബാവ കുറ്റിക്കടവ് (കുവൈത്ത്), അലി അക്ബർ കെ ഊർക്കടവ് (റിയാദ്), സഹീർ അലി വളപ്പിൽ (റിയാദ്), ഉണ്ണിമോയി എ കെ തെങ്ങിലക്കടവ് (ദമ്മാം), സലീം ജുബാറ(ബഹ്റൈൻ), എ കെ മൂസക്കുട്ടി (യു.എ.ഇ), ബഷീർ പാലക്കൽ കുറ്റിക്കടവ് (ജിദ്ദ) എന്നിവർ രക്ഷാധികാരികളാണ്. പ്രസിഡന്റ്: മുഹമ്മദ്‌ കുട്ടി തെങ്ങിലക്കടവ് (ജുബൈൽ), ജനറൽ സെക്രട്ടറി: അബ്ദുൽ ലത്തീഫ് ദർബാർ (ജിദ്ദ), ട്രഷറർ: മുസ്തഫ കുറ്റിക്കടവ് (റിയാദ്), വർക്കിങ് പ്രസിഡന്റ്: ശിഹാബ് പാട്ടാപ്പിൽ (ജിദ്ദ), ഓർഗാനൈസിങ് സെക്രട്ടറി: സാജിദ് കളത്തിൽ (ദുബായ്).

പി.ടി.സി. അഷ്‌റഫ്‌ കുറ്റിക്കടവ് (ജിദ്ദ), എ.കെ. സഈദ് (ഖത്തർ), മുസ്തഫ ചിറ്റടി പാറമ്മൽ (കുവൈത്ത്), ശറഫുദ്ധീൻ ടി.എം. പാറമ്മൽ (റിയാദ്), ഉമ്മർ താഹ ചെറൂപ്പ (ജുബൈൽ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജസീൽ എൻ.പി. പാറമ്മൽ (ഖത്തർ), സുബൈർ കെ.വി. ആയംകുളം (ദമ്മാം), സലാം തറോൽ (കുവൈത്ത്), ഗഫൂർ സിഗ്സാഗ് കൽപ്പള്ളി (യു.എ.ഇ), അബ്ദുൽ നാസർ കൽപള്ളി (ദമ്മാം) എന്നിവരെ സെക്രട്ടറിമാരയും തിരെഞ്ഞെടുത്തു.

ഗ്ലോബൽ കെ.എം.സി.സി. അംഗത്വം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ഊന്നൽ നൽകാനും പ്രഥമ യോഗത്തിൽ തീരുമാനിച്ചു.