മദീന: സെപ്റ്റംബറിൽ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചത് 2.16 കോടി പേർ. 2026 സെപ്റ്റംബറിലെ കണക്കുകളാണിത്. ഇവരിൽ 14.5 ലക്ഷം പേർ റൗദ ശരീഫിൽ നമസ്‌കരിച്ചു.

To advertise here,

3.55 ലക്ഷം പേർ വഴികാട്ടുന്ന സേവകരുടെ സേവനവും 2.88 ലക്ഷം പേർ സന്ദർശക സഹായ കേന്ദ്രങ്ങളുടെ സേവനവും ഉപയോഗിച്ചു. പ്രവാചക പള്ളി ലൈബ്രറി സന്ദർശിച്ചത് 81,243 പേരാണ്. പള്ളിയിലെ പ്രദർശനങ്ങൾ കാണാനെത്തിയത് 1.38 ലക്ഷം പേരും.

സന്ദർശകർക്ക് മികച്ച സേവനങ്ങൾ നൽകാനും സമാധാനപരമായി ആരാധന നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.