റിയാദ്: കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 'ആർപ്പോ 2026' പ്രൗഢഗംഭീരമായി അരങ്ങേറി. റിയാദിലെ ഷോല മാളിൽ നടന്ന ആഘോഷം പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണപ്പെരുമയും വിളിച്ചോതുന്ന വേദിയായി.
മാവേലിയും തിരുവാതിരയും തെയ്യവും പരുന്താട്ടവും നാടൻപാട്ടുകളും വയലിൻ-കീബോർഡ് ഫ്യൂഷനും ഡിജെ സംഗീതവും ആഘോഷത്തിന് മിഴിവേകി. പൂക്കളവും ഊഞ്ഞാലും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച കലാ-കായിക പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കേളി സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് കുമാർ വളവിൽ ഉദ്ഘാടനം ചെയ്തു. ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ നിജിത് ആമുഖപ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുനിൽ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി അംഗങ്ങളായ ഫിറോസ് തയ്യിൽ, സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, മുഖ്യ സ്പോൺസറായ ആയുർ ഫിസിയോതെറാപ്പി സെന്റർ സി.ഇ.ഒ. ഷൈജു എന്നിവർ ആശംസകൾ നേർന്നു.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സാറ്റ്കോ എം.ഡി. കരീം പൈങ്ങോട്ടൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഒലയ്യ ഏരിയ സെക്രട്ടറി നൗഫൽ യു.സി. സ്വാഗതവും കുടുംബവേദി സെക്രട്ടറി ഷഹീബ നന്ദിയും പറഞ്ഞു. കേളി ഒലയ ഏരിയയിലെയും, കുടുംബവേദിയിലെയും മറ്റു ഏരിയകളിലെയും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ആഘോഷത്തെ അവിസ്മരണീയമാക്കി.
Content Highlights: arppo-2026-keli-onam-celebration-riyadh
Published: 19 Oct 2026, 11:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented