റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഒലയ്യ യൂണിറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ വിത്സണ്‍ മൈക്കിളിന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 22 വര്‍ഷമായി സൗദിയിലുള്ള വിത്സണ്‍ മാറാസി അല്‍ശര്‍ഖ് ട്രേഡിങ്ങില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെട്ടികാട് സ്വദേശിയാണ് വിത്സണ്‍ മൈക്കിള്‍.

To advertise here,

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് നിയാസ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷമീം മേലേതില്‍ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗവും മലാസ് ഏരിയ  സെക്രട്ടറിയുമായ  സജിത്ത് കെ.പി., കേളി കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ ട്രഷറര്‍ നൗഫല്‍ ഉള്ളാട്ട്ചാലി, മലാസ് ഏരിയ രക്ഷാധികാരി ജവാദ് പരിയാട്, കുടുംബവേദി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഫസീല നാസര്‍,  മലാസ് ഏരിയ ജോയിന്റ് ട്രഷറര്‍ റഫീഖ് പി.എന്‍.എം., കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിദ്യ, യൂണിറ്റ് ട്രഷറര്‍ ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് കെ.കെ., പ്രശാന്ത് ബി., വൈസ് പ്രസിഡന്റ് അമര്‍ പി., എക്‌സിക്യുട്ടീവ് അംഗം സുലൈമാന്‍ പേരനോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റിലെ മുതിര്‍ന്ന അംഗം കുഞ്ഞുമുഹമ്മദ് കാളിയത്ത് വിത്സണ് കൈമാറി. യാത്രയയപ്പിന് വിത്സണ്‍ മൈക്കിള്‍ നന്ദി പറഞ്ഞു.