ജിദ്ദ: ജിദ്ദ സൗഹൃദ കൂട്ടായ്മ വാട്സ്ആപ്പ് ടൂർ ഗ്രൂപ്പ് സംഘടിപ്പിച്ച 'മ്യൂസിക്ക് റോക്ക്' സംഗീതസന്ധ്യ, വാരാന്ത്യ അവധി ദിനത്തിൽ സംഗീതാസ്വാദകർക്ക് ഹൃദയം നിറയ്ക്കുന്ന കലാവിരുന്നായി മാറി. ഗാനവും നൃത്തവും ഒത്തുചേർന്ന പരിപാടി സംഗീതത്തിന്റെ മാധുര്യം നിറച്ച ആഘോഷരാവായി പ്രവാസികൾ ഏറ്റെടുത്തു.
ആശാ ഷിജു, സിറാജ് നിലമ്പൂർ, മുസ്തഫ, യൂനസ് കിഴിശ്ശേരി, റോഷൻ അലി, ലെന, അനീസ് നിലമ്പൂർ എന്നിവർ ആലപിച്ച പഴയതും പുതുതുമായ ഗാനങ്ങൾ സദസ്സിനെ സംഗീതലഹരിയിലാഴ്ത്തി. ഓരോ ഗാനത്തിനും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ പിന്തുണ അറിയിച്ചത്. റബീന, സെമിന&ടീം അവതരിപ്പിച്ച ഒപ്പനയും മനോഹരമായ നൃത്താവിഷ്‌കാരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഹസൻ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മുക്കണ്ണി, ഇബ്രാഹിം ഇരിങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലിസി സോണിയും സലാഹുദ്ദീനും പരിപാടിയുടെ അവതാരകരായി സദസ്സിനെ ആവേശഭരിതമാക്കി.
കോ-ഓർഡിനേറ്റർമാരായ ജലീൽ പുലാമന്തോൾ, മനാഫ് എം.സി., ജാസിഫ് കാലിക്കറ്റ്, നാസർ നെച്ചിക്കാട്ടിൽ, ഹബീബ് പാണ്ടിക്കാട്, ജയ് സന്താനം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മനാഫ് എം.സി. സ്വാഗതവും രേഖപ്പെടുത്തി. സംഗീതത്തിന്റെ മാധുര്യവും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുപോലെ സമ്മാനിച്ച 'മ്യൂസിക്ക് റോക്ക്' പരിപാടി, പങ്കെടുത്തവരുടെ മനസ്സിൽ ഏറെക്കാലം മായാത്ത ഓർമയായി മാറി.
Content Highlights: Jeddah Suhrutha Koottayma organized a successful 'Music Rock' event., Featured live musical performances, dance, and Oppana., Cultural meeting highlighted the importance of friendship and community bonding for expatriates., Coordinated by a dedicated team of volunteers to provide entertainment for the community.
Published: 01 Aug 2026, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented