
ജിദ്ദ: സംഘപരിവാര്‍- ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരെ ജനാധിപത്യ മതേതര മൂല്യങ്ങളുയര്‍ത്തിപിടിച്ചു രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍കോയ തങ്ങള്‍. ഐ.എന്‍.എല്‍. സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന സെക്കുലര്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി ഐ.എം.സി.സി. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏക സിവില്‍കോഡ് ബില്ല്, ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെലോഷിപ് സ്‌കീം നിര്‍ത്തലാക്കാക്കിയത് ഉള്‍പ്പെടെ ഫാസിസ്റ്റ് ശക്തികള്‍ ദിനേനയെന്നോണം അജന്‍ഡകള്‍ ഓരോന്നായി നടപ്പിലാക്കാന്‍ മുന്നോട്ട് വരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെ മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ സാധിക്കൂ. കോണ്‍ഗ്രസാവട്ടെ പ്രതികരിക്കാതെ ഫാസിസ്റ്റ് കരങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് സംഘപരിവാര്‍ ശക്തികള്‍ക്ക് മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസില്‍ നിന്നും ഇതില്‍ കൂടുതലായി മതേതര സമൂഹം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.'- നാസര്‍ കോയ തങ്ങള്‍ പറഞ്ഞു
എം.എം. മജീദിന്റെ അധ്യക്ഷതയില്‍ സീസണ്‍സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജി.സി.സി. അധ്യക്ഷന്‍ എ.എം അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്തു. വി. മൊയ്ദീന്‍ ഹാജി, ഷാജി അരിമ്പ്രത്തൊടി, അമീര്‍ മൂഴിക്കന്‍, ലുക്മാന്‍ തിരൂരങ്ങാടി, സദഖത് സഞ്ജീരി കടലുണ്ടി, മുഹമ്മദ് അലി പാറക്കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മന്‍സൂര്‍ വണ്ടൂര്‍ സ്വാഗതവും ഇസ്ഹാഖ് മാരിയാട് നന്ദിയും പറഞ്ഞു.
Content Highlights: inl state general secretary nazar koya thangal secular india campaign saudi arabia imcc jeddah
Published: 11 Dec 2022, 11:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented