മക്ക: വിശുദ്ധ കഅ്ബ ദേവാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തിരഞ്ഞെടുത്തു. ഔപചാരിക ചടങ്ങില്‍ കഅ്ബാലയത്തിന്റെ താക്കോല്‍ ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി ഏറ്റുവാങ്ങി. കഅ്ബാലയത്തിന്റെ താക്കോലിനൊപ്പം കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍ എന്നിവയും ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെയുടെ കൈവശമായിരിക്കും ഇനി മുതല്‍.

To advertise here,

മക്കയിലെ കിസ്വ നിര്‍മാണ കോംപ്ലക്സില്‍നിന്നും താക്കോല്‍  സഞ്ചികളിലാക്കി കൊണ്ടുവന്നാണ് ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാക്കിയത്. താക്കോലുകള്‍ ഓരോന്നായി പരിചയപ്പെടുത്തിയ ശേഷമാണ് കൈമാറിയത്. കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് 78-ാമത്തെ പുതിയ  താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍ വഹാബ് അല്‍ശൈബിയെ തിരഞ്ഞെടുത്തത്.