ബുറൈദ: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഖസിം പ്രാവാസി സംഘം അനുശോചനയോഗം സംഘടിപ്പിച്ചു. ബുറൈദ സെയിൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ട്രഷറർ റഷീദ് മൊയ്ദീൻ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി എന്ന് സനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി സംഘം രക്ഷാധികാരി സമതി അംഗം പർവേസ് തലശ്ശേരി, പ്രസിഡൻ്റ് നിഷാദ് പാലക്കാട്,കെഎംസിസി പ്രതിനിധി അനീസ് ചുഴലി, ഒഐസിസി പ്രതിനിധി പ്രമോദ് കുര്യൻ, ഐസിഎഫ് പ്രതിനിധി ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും രക്ഷാധികാരി സമതി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
Content Highlights: Condolences to Sitaram Yechury
Published: 29 Sept 2024, 11:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented