മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ.) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ-സാംസ്കാരിക മാമാങ്കം 'കെ.സി.എ. - ബി.എഫ്.സി. ദി ഇന്ത്യൻ ടാലെന്റ് സ്കാൻ' 26-ാം പതിപ്പിലേക്ക്. ബഹ്റൈനിൽ താമസക്കാരായ മുഴുവൻ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങൾ 2026 ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യവാരംവരെ വിവിധ ഘട്ടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മത്സരങ്ങളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി ലിയോ ജോസഫ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു.
സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾക്കായി ചീഫ് കോർഡിനേറ്റർ സിമി ലിയോ, വൈസ് ചെയർമാൻ ജോഷി വിതയത്തിൽ, വൈസ് ചെയർപേഴ്സൺമാരായ സിമി അശോക്, പ്രെറ്റി റോയ് എന്നിവർ നേതൃത്വനിരയിൽ പ്രവർത്തിക്കും.
പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഷൈനി നിത്യൻ, ബാബു തങ്കളത്തിൽ, ജോബി ജോർജ്ജ്, നിക്സൺ വർഗീസ്, നിത്യൻ തോമസ്, ജോയൽ ജോസ്, സണ്ണി ആയിരൂർ, ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, അശോക് മാത്യു, ജിൻസ് ജോസഫ്, ജിതിൻ ജോസ്, ബാബു വർഗീസ്, എൽമി വിൻസെന്റ്, മരിയ ജിബി, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. മത്സര ഇനങ്ങൾക്കുള്ള രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 17-ന് ആരംഭിച്ചതായും 2026 ഒക്ടോബർ 08-ന് അവസാനിക്കുമെന്നും ഐടിഎസ് പ്രോഗ്രാം ചെയർമാൻ ലിയോ ജോസഫ് അറിയിച്ചു. പങ്കെടുക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, കൂട്ടായ്മാ മനോഭാവം എന്നിവ വളർത്തുന്നതിനായി ടീം അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. മത്സരങ്ങൾ 2026 ഒക്ടോബർ 20-ന് ആരംഭിച്ച് ഡിസംബർ ആദ്യവാരംവരെ തുടരും.
ഇന്ത്യൻ ടാലന്റ് സ്കാനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിശദ വിവരങ്ങൾക്കും സംഘാടക സമിതിയെ ബന്ധപ്പെടേണ്ടതാണ്: ലിയോ ജോസഫ് ചെയർമാൻ: 39207951, സിമി ലിയോ ചീഫ് കോർഡിനേറ്റർ: 36268208, ജോഷി വിതയത്തിൽ വൈസ് ചെയർമാൻ: 37373466, സിമി അശോക് വൈസ് ചെയർപേഴ്സൺ: 39042017, പ്രെറ്റി റോയ് വൈസ് ചെയർപേഴ്സൺ: 39838514.
Content Highlights: 26th edition of the KCA-BFC Indian Talent Scan for Indian children in Bahrain., Registration is open from September 17, 2026, to October 8, 2026., Competitions will take place from October 20, 2026, to early December 2026., Leo Joseph is appointed as the Chairman and Simi Leo as the Chief Coordinator.
Published: 21 Sept 2026, 11:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented