മുണ്ടക്കയം: ഉംറ തീര്‍ത്ഥാടകന്‍ മുണ്ടക്കയം സ്വദേശി മദീനയില്‍ കുഴഞ്ഞ് വീണു മരിച്ചു. മുണ്ടക്കയം, പൈങ്ങണ, തടത്തില്‍ പരീത് ഖാന്‍ (79) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് സൗദി സമയം എട്ടു മണിയോടെയാണ് സംഭവം.
തിങ്കളാഴ്ച ഭാര്യയോടും ബന്ധുക്കളോടുമൊപ്പം മക്കയിലെത്തി ഉംറ ചെയ്തിരുന്നു. ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് പള്ളിയിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മുസ്‌ലീം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ടൗണ്‍ ജമാ അത്ത് കമ്മിറ്റിയംഗം, ഡോ:രാജന്‍ ബാബു ഫൗണ്ടേഷന്‍ ട്രഷറര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

To advertise here,

ഭാര്യ: ചപ്പാത്തു പാറയ്ക്കല്‍ കുടുംബാംഗം സലീന. മക്കള്‍: ഷാനവാസ് (ദുബായ്), ഷെഫീക് (ദുബായ്), പരേതനായ ഷിയാസ്, മരുമക്കള്‍: അനീസ, ഷെറിന്‍.

കബറടക്കം വെള്ളിയാഴ്ച മദീന യില്ജന്നത്തുല്‍ ബഖിയായില്‍ നടക്കും.