
ദോഹ: കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ പ്രതിമാസ നറുക്കെടുപ്പ് എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ് നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക നല്‍കുക.
ബിനു തോമസിനാണ് ഇത്തവണ നറുക്ക് വീണത്. ചാരിറ്റി തുക ഡോ. അനൂപ് ബിനു തോമസിന് കൈമാറി. ബിനു തോമസിന്റെ പഞ്ചായത്തില്‍ അര്‍ഹരായ രണ്ട് പേര്‍ക്ക് ഈ തുക കൈമാറും.
ഖത്തര്‍ ടെക് ചാരിറ്റിയുടെ കോര്‍ഡിനേറ്ററായിരുന്ന ബേസില്‍ ബാബുവിന്റെ നാട്ടിലെ രണ്ടു പേര്‍ക്കും ഈ മാസം ചാരിറ്റി തുക നല്‍കും. 2021 ജൂലൈയില്‍ ആരംഭിച്ച ഖത്തര്‍ ടെക് ചാരിറ്റിയുടെ പതിനെട്ടാമത് നറുക്കെടുപ്പാണ് ഡോ. അനൂപ് നിര്‍വഹിച്ചത്.
എ.വി.എ. ഗ്രൂപ്പ് ഡയറക്ടര്‍ വിവേക് വേണുഗോപാല്‍, ഡോ. പ്രശാന്ത് ഗിരീഷ് എന്നിവരും പങ്കെടുത്തു.
ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്, മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, കെ.ബി.എഫ്. പ്രസിഡന്റ് സി.എ. ഷാനവാസ് ബാവ, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീഖ് അറക്കല്‍, കിച്ചണ്‍ ക്രാഫ്റ്റ് മാനേജിങ് ഡയറക്ടര്‍ ഷാജി ചാക്കോ, അല്‍ മആരിഫ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. വിവിഷ്, അഡിഡാസ് മാനേജര്‍ ബെസ്ലിന്‍ സാജു, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആര്. ജെ. അപ്പുണ്ണി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡന്റ് സുരേഷ് കരിയാട്, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, സിനിമ നിര്‍മാതാവ് സെനിത് കേളോത്ത്, അഭിനവ് മണികണ്ഠന്, നിഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്വാഗതവും ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Content Highlights: qatar tech charity ava group av anoop doha
Published: 13 Dec 2022, 11:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented