ദോഹ: പ്രേം നസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേം നസീർ പ്രവാസ പുരസ്‌കാര സമർപ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളിൽ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ തുളസീദാസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

To advertise here,

ഐ.സി.സി., ഐ.സി.ബി.എഫ്. എന്നിവയുടെ മുൻ അധ്യക്ഷനും നിലവിൽ ഐ.സി.സി. ഉപദേശക സമിതി ചെയർമാനും സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ മാനേജിംഗ് ഡയറക്ടറുമായ പി.എൻ. ബാബുരാജനുവേണ്ടി മകൻ ആഷിഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി.

ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടറും പ്രൊഫഷണൽ ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഡോ. ഷീല ഫിലിപ്പോസ്, അൽ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസ, ന്യൂ ഗുഡ്വിൽ കാർഗോ, റോക്ക പവർ ജിം എന്നിവയുടെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോൺട്രാക്ടിംഗ് ആൻഡ് ട്രേഡിംഗ് ഡയറക്ടർ ജയപാൽ മാധവൻ എന്നിവർ ബിസിനസ് എക്സലൻസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ഖത്തർ ബിസിനസ് ഫോറം (കെ.ബി.എഫ്.) പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ക്യു മെലോഡിയ ചീഫ് കോ-ഓർഡിനേറ്റർ റഊഫ് മലയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യു മെലോഡിയ ഗായകർ അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.