ദോഹ: കെപിസിസിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തറിലെ കോര്‍ഡിനേറ്ററായി ശ്രീ ജോണ്‍ഗില്‍ബര്‍ട്ടിനെ നിയമിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്റെ വൈസ് ചെയര്‍മാനുമായ അഡ്വ:പഴകുളം മധു, ഒഐസിസി ഇന്‍കാസ് ഖത്തര്‍, സെന്‍ട്രല്‍ കമ്മിറ്റിയെ നിയമന വിവരം കത്തിലൂടെ അറിയിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ അദ്ദേഹം ലോക കേരള സഭ അംഗവും ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ അധ്യക്ഷനും ആണ്. 

To advertise here,

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സജീവമായ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കാന്‍ കാരണമായത്. മുതിര്‍ന്ന നേതാവായ അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തില്‍ ഒഐസിസി ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി കെപിസിസിയോടുള്ള നന്ദി പ്രകടിപ്പിക്കുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.