ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് (വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ.പി.രവീന്ദ്രന് പ്രകാശനം ചെയ്തു. ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേഴ്സിറ്റി ഭാഷ ഡീന്‍ ഡോ.എബി മൊയ്തീന് കുട്ടി, വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ, ഹംസതു സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെംബര്‍ ഡോ.പ്രദ്യുംനന്‍ പിപി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എ. ആയിഷ സ്വപ്ന, എംഇഎസ് മമ്പാട് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലഫ്റ്റനന്റ് ഡോ. കെ.നിസാമുദ്ധീന്‍, മുട്ടില്‍ ഡബ്ളിയു എം. ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അറബി വകുപ്പ് മേധാവി ഡോ.യുസുഫ് നദ് വി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇപി ഇമ്പിച്ചിക്കോയ, മദ്രാസ് യൂണിവേര്സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ ജാഹിര്‍ ഹുസൈന്, ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: Arabic motivational book released by the Vice Chancellor
Published: 26 Nov 2024, 05:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented