തേഞ്ഞിപ്പലം. അറബി ഭാഷാ പ്രചാരണ രംഗത്തെ ശ്രദ്ധേയമായ സേവനങ്ങള്‍ക്ക് സി.എച്ച്. സ്മാരക സമിതിയുടെ പുരസ്കാരം നേടിയ ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വകുപ്പ് ആദരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല അറബി വകുപ്പും റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്ററും സംയുക്തമായി അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍വെച്ചാണ് ആദരിച്ചത്.
സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ.അബ്ദുസ്സമദ് സമദാനി എം.പി വകുപ്പിന്റെ പുരസ്കാരം അമാനുല്ലക്ക് സമ്മാനിച്ചു.
വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടി.എ, ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ.മൊയ്തീന് കുട്ടി എബി തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: Amaanullah Vadakkangara Honored by Calicut University Arabic Dept
Published: 28 Oct 2024, 03:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented