സലാല: സലാലയിലെ പ്രവാസി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനും നൽകിയ സമാനതകളില്ലാത്ത സേവനങ്ങളെ മുൻനിർത്തി മുതിർന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തകൻ വി.പി. അബ്ദുസ്സലാം ഹാജിയെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സലാല ചാപ്റ്റർ സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിക്കുന്നു.
ദീർഘകാലമായി സലാലയിലെ പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങളിൽ തണലായി നിലകൊള്ളുന്ന അദ്ദേഹം പ്രവാസികളുടെ പുരോഗതിക്കും ഐക്യത്തിനും മാതൃകാപരമായ നേതൃത്വമാണ് നൽകിവരുന്നത്. സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്, എസ്.ഐ.സി. ട്രഷറർ, ഒമാൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ ഭാരവാഹിത്വങ്ങൾ വഹിച്ചു വരുന്നു വർഷങ്ങളായി അദ്ദേഹം നടത്തിവരുന്ന സാമൂഹ്യ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് സംഘടന അദ്ദേഹത്തെ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സമഗ്ര സംഭാവന പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
മനുഷ്യസ്നേഹത്തിലും സേവന സന്നദ്ധതയിലും ഊന്നിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പ്രവാസി സമൂഹത്തിന് എക്കാലവും വലിയ കൈത്താങ്ങാണെന്ന് പി.സി.ഡബ്ല്യു.എഫ്. ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: VP Abdussalam Haji awarded for exceptional humanitarian service in Salalah., Recognized for leadership in KMCC and Oman Social Club., Honored by Ponnani Cultural World Foundation (PCWF)., Acknowledged for long-term commitment to the welfare of the expatriate community.
Published: 09 Aug 2026, 01:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented