മസ്കറ്റ് : എസ്.ഐ.സി ബൗഷർ സംഘടിപ്പിച്ച മദ്രസത്തു റഹ്മ വിദ്യാർത്ഥികളുടെ മീലാദ് സമ്മേളനം 'മിസ്കേ മദീന' 2026 മസ്കറ്റ് അവന്യൂസ് മാളിൽ സമാപിച്ചു. 'പ്രവാചകൻ (സ): കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഒമാൻ എസ്.ഐ.സി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രവാചകരുടെ ജീവിതവും അധ്യാപനങ്ങളും വർത്തമാനകാല സമൂഹത്തിൽ എങ്ങനെ മാതൃകയാക്കാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ ലോകത്തിന് പകർന്നുനൽകിയ അന്ത്യ പ്രവാചകന്റെ ചര്യകൾ പിൻപറ്റാൻ ഏവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്‌റഫ് സഹ്ബാൻ യുണൈറ്റഡ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി മമ്മുട്ടി സാഹിബ് മക്ക മുഖ്യാതിഥിയായിരുന്നു. അബ്ദുൽ ജലീൽ ഹാജി, അബ്ദുൽ ശുക്കൂർ ഹാജി, മോയിൻ ഫൈസി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മമ്മൂട്ടി സാഹിബിനുള്ള സെൻ്ററിൻ്റെ ഉപഹാരം അബ്ദുൽ ശുക്കൂർ ഹാജി കൈമാറി. പൊതുപരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും.വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു. പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് ഹാജി, കെ.എൻ.എസ്. മൗലവി, മുഹമ്മദലി ഫൈസി റൂവി, സ ഈദലി ദാരിമി, ശൈഖ് അബ്ദുൽ റഹ്മാൻ മുസ്ല്യാർ മത്ര, സക്കീർ ഹുസൈൻ ഫൈസി, ഹാസിഫ് അലി, മുജീബുറഹ്‌മാൻ, ഷബീബ്, ഫൈസൽ അൽ വത്തൻ, ഹാഷിം പാറാട്, നൗഷാദ് കാക്കേരി, അബ്ദുൽ വാഹിദ് ഹാജി, ഉമർ വാഫി, കരീം സാഹിബ്, സക്കരിയ ഹാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനി ഫെസ്റ്റോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടി. തുടർന്ന് ഉച്ചയ്ക്ക് 3 മണി മുതൽ മദ്റസത്തു റഹ്‌മ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും കുരുന്നുകൾ ഒരുക്കിയ പ്രവാചക പ്രകീർത്തനങ്ങളും കലാവിരുന്നും സദസ്സിന്റെ മനംകവർന്നു.
മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന മൗലിദ് സദസ്സിന് മോയിൻ ഫൈസി, അബ്ദുല്ല യമാനി, അബ്ദുൽ സലാം അസ്ലമി, യാസിർ ബാഖവി, മുസ്‌തഫ നിസാമി എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ദഫ് മുട്ട്, വർണ്ണാഭമായ ഫ്ലവർ ഷോ, മുതിർന്നവരുടെ ദഫ് മുട്ട്, ബുർദ മജ്‌ലിസ് എന്നിവ പരിപാടിക്ക് കൂടുതൽ ആത്മീയ അനുഭൂതി പകർന്നു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ റിയാസ് സ്വാഗതവും അൻവർ തയ്യിൽ നന്ദിയും പറഞ്ഞു. പ്രവാചകന്റെ ഉദാത്തമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് സാമൂഹിക-സാംസ്കാരിക-മത രംഗത്തെ പ്രമുഖരും നൂറുകണക്കിന് പ്രവാചക സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു.
Content Highlights: Madrasathur Rahma Milad conference 'Miske Madina' 2026 concluded at Muscat Avenues Mall., Inaugurated by Oman SIC National Committee President Anwar Haji., Featured student fest, cultural programs, Mawlid assembly, and prize distribution for toppers.
Published: 15 Sept 2026, 12:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented