'മസ്‌കറ്റ് നൈറ്റിന്' ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് വരുന്ന വേനല്‍ക്കാലത്ത് ' സമ്മര്‍ ഫെസ്റ്റിവലുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ജൂണ്‍ 28 മുതല്‍ ജൂലായ് 28 വരെ വിവിധ വേദികളിലായാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. പ്രധാനമായും കുടുംബങ്ങളെയും, കുട്ടികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഫെസ്റ്റിവല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ്. ജനുവരി 19 മുതല്‍ ഫെബ്രുവരി 4 വരെ നടന്ന, മസ്‌കറ്റ് ഫെസ്റ്റിവലിന്റെ പുതിയ രൂപമായ 'മസ്‌കറ്റ് നൈറ്റിന് ' ലഭിച്ച സ്വീകാര്യതയാണ് സമ്മര്‍ ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പ്രചോദനമായത്.

To advertise here,